ഇരിങ്ങാലക്കുട നഗരസഭയിലെ വികസന മുരടിപ്പിനും, യുഡിഎഫ് നേതൃത്വം നയിക്കുന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ നടത്തിയ പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ യുഡിഎഫ് ദുര്‍ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ചും നഗരസഭ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ്ണയും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെ്ര്രകറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അഗം ടി.കെ. സുധീഷ്, സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, ജെഡിയു മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗ്ഗീസ്, എന്‍സിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ് റഷീദ് കാട്ടൂര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ എന്നിവര്‍ പ്രസംഗിച്ചു. ഉല്ലാസ് കളക്കാട്ട് സ്വാഗതവും ഡോ.കെ.പി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.