ഇരിങ്ങാലക്കുട ലിസ്യു കോണ്‍വെന്റ് സ്കൂളില്‍ കഥാക്കൂട്ടം ശില്‍പ്പശാല സമാപന സമ്മേളനം

കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് സ്കൂളില്‍ കഥാക്കൂട്ടം ശില്‍പ്പശാല സമാപന സമ്മേളനത്തില്‍ സിനിമാ- ടെലിവിഷന്‍ രംഗത്തെ പ്രശസ്ത കോമഡി താരമായ സൂര്യകല സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് സ്കൂളില്‍ കഥാക്കൂട്ടം ശില്‍പ്പശാല സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നീതു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസ്, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കാരക്കാരന്, പിടിഎ പ്രസിഡന്റ് സുനീഷ് ആന്റണി, ആലിസ് എന്നിവര്‍ സംസാരിച്ചു. സിനിമാ- ടെലിവിഷന്‍ രംഗത്തെ പ്രശസ്ത കോമഡി താരമായ സൂര്യകല മുഖ്യാതിഥിയായിരുന്നു.