കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര സ്വാഗത സംഘം ഉദ്ഘാടനം

കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ സ്വീകരണത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യം ഉയര്‍ത്തി കൊണ്ടുള്ള അവകാശ സംരക്ഷണ യാത്രക്ക് 18 ന് രാവിലെ ഒമ്പതിന് ആല്ത്തറക്കല് സ്വീകരണം നല്‍കും. അവകാശ സംരക്ഷണ യാത്രയുടെ സ്വീകരണത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
രൂപത ചെയര്മാന് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ എകെസിസി രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, ഗ്ലോബല്‍ സെക്രട്ടറി പത്രോസ് വടക്കുംഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ജോ. കണ്‍വീനര്‍മാരായ ജോസഫ് തെക്കുടന്‍, സാബു കൂനന്‍, വില്‍സണ്‍ മേച്ചേരി, കത്തിഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു