എച്ച്ഐവി ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മാജിക് ഷോയും വെന്റിലോഗിസവും അവതരിപ്പിച്ചു

ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്ഐവി ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ എം.കെ. മുരളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമഗ്ര ആരോഗ്യ സുരക്ഷ ക്യാമ്പയിന് യുവാക്കളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എച്ച്ഐവി ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മാജിക് ഷോയും വെന്റിലോഗിസവും അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ എം.കെ. മുരളി നിര്‍വഹിച്ചു.
പ്രശസ്ത മാന്ത്രിക രത്ന പുരസ്കാര അവാര്‍ഡ് ജേതാവും ഒരു ചിരി ഇരുചിരി ബംബര്‍ ചിരി താരം കൂടിയായ ശരവണ്‍ പാലക്കാടിന്റെ നേതൃത്വത്തില്‍ മാജിക് ഷോയും വെന്റിലോഗിസവും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, എസ്എംസി ചെയര്മാന് മുഹമ്മദ് ഫസലുള്ള, ഹൈസ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സുമന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ ജാക്വലിന് ജെ. മെന്റസ്, എ.എ. പാര്വതിദയ, അലന്റോ ഫ്രാന്‍സിസ്, ടി.എസ്. അഞ്ചില്‍ എന്നിവര്‍ പ്രസംഗിച്ചു