ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം

ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കുരിയന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോസഫ് അക്കരക്കാരന്‍ മുഖ്യാതിഥിയായിരുന്നു.
14-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വില്‍സണ്‍, സെക്രട്ടറി ജോബി ജോണല്‍, കെ.ജെ. ക്ലീറ്റസ് തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ പ്ലെയര്‍ എം.കെ. പ്രഹാളാദന്‍, ഐടി കമ്പനികളുടെ സംസ്ഥാനതല കലോത്സവത്തില്‍ ഉപന്യാസരചനയില്‍ ഒന്നാം സ്ഥാനം നേടിയ അരുണ്‍ ഗാന്ധിഗ്രാം, സംസ്ഥാന തല ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആന്‍പ്രിയ സിജു എന്നിവരെ ആദരിച്ചു. ജിആര്‍എ വൈസ് പ്രസിഡന്റ് വിശ്വനാഥന് മൂത്തേടത്ത് സ്വാഗതവും ജിആര്‍എ ഭരണസമിതി അംഗം ഷീല ജോയ് നന്ദിയും പറഞ്ഞു.