കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സ്ഥിരം രംഗവേദി സമര്‍പ്പണം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ രംഗമണ്ഡപം സമര്‍പ്പണം നടന്നു. ക്ഷേത്രം തന്ത്രി എന്‍.പി.പി. നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. പ്രവാസി വ്യവസായിയായ ജനാര്ദനന് കാക്കര രംഗമണ്ഡപം സമര്‍പ്പണം നടത്തി. ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കേളി, സോപാനസംഗീതം, വീണവാദനം, കര്‍ണാടക സംഗീതം, പാദുക പട്ടാഭിക്ഷേകം കഥകളി എന്നിവ അരങ്ങേറി.
