എടതിരിഞ്ഞി സഹകരണബാങ്ക് നടത്തിയ വിവാഹം ശ്രദ്ധേയമായി

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ നിര്‍ധന യുവതികളുടെ വിവാഹത്തിനായി എടതിരിഞ്ഞി സഹകരണ ബാങ്ക് ആവിഷ്ക്കരിച്ച മംഗല്യ നിധിയിലെ ആദ്യത്തെ വിവാഹം ബാങ്ക് ഹാളില്‍ നടത്തി. രണ്ടര ലക്ഷം രൂപയാണു ഒരു വിവാഹത്തിനായി ബാങ്ക് ചെലവഴിക്കുന്നത്. വധൂവരന്മാരുടെ വീട്ടുകാര്‍ പരസ്പരം സമ്മതിച്ചുറപ്പിക്കുന്ന വിവാഹം അവരവരുടെ ആചാര പ്രകാരമാണു നടത്തുന്നത്. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, ബാങ്ക് പ്രസിഡന്റ് പി. മണി, സെക്രട്ടറി സി.കെ. സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.