കരുവന്നൂർ ബാങ്ക് ടിവി നല്കി

കരുവന്നൂർ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 30 കുടുംബങ്ങൾക്കു ടിവി നല്കി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരൻ മാസ്റ്റർ നിർവഹിച്ചു. ഡയറക്ടർമാരായ ടി.എസ്. ബൈജു, അമ്പിളി മഹേഷ്, എൻ. നാരായണൻ, ജിജോ രാജ് എന്നിവർ പങ്കെടുത്തു.