മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപക ദമ്പതികള്‍ ഒരുമാസത്തെ പെന്ഷന് തുക സംഭാവന ചെയ്തു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികളായ മാപ്രാണം സ്വദേശികള്‍ കെ.കെ. ദാസപ്പന് മാസ്റ്ററും ഭാര്യ ശാന്ത ടീച്ചറും തങ്ങളുടെ ഒരുമാസത്തെ സര്‍വീസ് പെന്ഷന് തുകയായ 45,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. കെ.യു. അരുണന് തുക ഏറ്റുവാങ്ങി. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി. രാജുമാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോണ്സണ്, കാഞ്ചന കൃഷ്ണന്, ബ്രാഞ്ച് സെക്രട്ടറി കെ.കെ. അജിത്കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. പ്രജീഷ് എന്നിവരും സന്നിഹിതരായിരുന്നു. സിപിഐ മാപ്രാണം ബ്രാഞ്ച് അംഗമായ ദാസപ്പന് മാസ്റ്റര്‍ നല്ലൊരു ശില്പിയും ചിത്രകല അധ്യാപകനുമാണ്. ഭാര്യ ശാന്തടീച്ചര്‍ സംഗീത അധ്യാപികയുമാണ്.

സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മെഗാ ഓണസദ്യ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം