ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ മത്സ്യകൃഷിക്കു തുടക്കം കുറിച്ചു. ജയില്‍ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. ചിത്രലാഡ പിലോപ്പിയ ഇനത്തില്‍പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണു സബ് ജയിലിലെ പടുതകുളത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. മത്സ്യകൃഷിയുടെ ഉദ്ഘാടനം മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജിഷ ജോബി, ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസര്‍ സീനത്ത്, ഫിഷറീസ് വകുപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഹിത, യോഗ പരിശീലകരായ ഡിജു, സഞ്ജയന്, ക്രൈസ്റ്റ് കോളജ് പ്രഫ. ആന്റോ മാസ്റ്റര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.എം. ആരിഫ് എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ സി.എസ്. ഷൈജു, കെ.ആര്. ആല്‍ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ കെ.എസ്. സൂരജ്, പി.എസ്. അജേന്ദ്രന്‍, എ.ആര്. രമേഷ്, കെ.ജി. സരിന്, എ.ബി. രതീഷ്, എം.ടി. മിഥുന്, സച്ചിന്വര്മ എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരുമാണ് കുളം നിര്‍മിച്ചത്.