എഐകെഎസ് അഖിലേന്ത്യ സമ്മേളനം ഇരിങ്ങാലക്കുട ഏരിയായില്‍ പച്ചക്കറി കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനം 2022 ഡിസംബര്‍ 13 മുതല്‍ 16 വരെ തൃശൂര്‍ നടക്കുമ്പോള്‍ സമ്മേളനം ആവശ്യത്തിന് വേണ്ടി ആവശ്യമായ വെണ്ടയ്ക്ക കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയയില്‍ ഉല്പാദിപ്പിക്കുന്നു. പ്രസ്തുത കൃഷിയുടെ ഏരിയാതല ഉദ്ഘാടനം കാറളം മേഖലയില്‍ ചെമ്മണ്ടയില്‍ നൊച്ചിയില്‍ രത്നാകരന്റെ കൃഷിയിടത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വെണ്ടതൈ നട്ട്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, സംഘാടക സമിതി ഏരിയ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന്, കാറളം മേഖല സംഘാടക സമിതി ചെയര്മാന് എ.വി. അജയന്, പഞ്ചായത്ത് മെമ്പര്‍ സുനില്‍ മാലാന്ത്ര, ഏരിയ കമ്മിറ്റി അംഗങ്ങളായ ചിന്ത സുഭാഷ്, വി.എന്‍. ഉണ്ണികൃഷ്ണന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡാലിയ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. കാറളം മേഖല കണ്‍വീനര്‍ ഹരിദാസ് പട്ടത്ത് സ്വാഗതവും ട്രഷറര്‍ കെ.കെ. ഷൈജു നന്ദിയും പറഞ്ഞു.