കുമരഞ്ചിറ ഭഗവതീക്ഷേത്രത്തില്‍ ദ്രവ്യകലശം
കാറളം: കുമരഞ്ചിറ ഭഗവതീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന്റെയുംശ്രീചക്രപൂജയുടെയും ധ്വജാരോഹണച്ചടങ്ങ് നടന്നു. ഗുരുവായൂര്‍ ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ധ്വജാരോഹണം നടത്തി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, തരണനെല്ലൂര്‍ പടിഞ്ഞാറേമനയ്ക്കല് പത്മനാഭന് നമ്പൂതിരിപ്പാട്, ക്ഷേത്രംതന്ത്രി ചെമ്പാപ്പിള്ളി തരണനെല്ലൂര്‍ നാരായണന് നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി ചിറ്റൂര്മനയ്ക്കല് വാസുദേവന്‍ നമ്പൂതിരിപ്പാട്, മുളവനുള്ളിമനയ്ക്കല് സതീശന് നമ്പൂതിരിപ്പാട്, സുരേഷ് പൊഴേക്കടവില്‍, സുബ്രഹ്മണ്യന് കൈതവളപ്പില്‍, അഡ്വ. പത്മിനി സുധീഷ്, ക്ഷേത്രം വെളിച്ചപ്പാട് സുരേഷ് മരോട്ടിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബിംബശുദ്ധിക്രിയകള്‍, മഹാമൃത്യുഞ്ജയ ഹോമം, സ്ഥലശുദ്ധി, കലശപൂജകള്‍, കലശാഭിഷേകം, പ്രായശ്ചിത്ത ഹോമം, പ്രഭാഷണം, നിറമാല, ബ്രാഹ്മണിപ്പാട്ട്, അത്താഴപൂജ, പുറത്തേക്കെഴുന്നള്ളിപ്പ്, ബ്രഹ്മകലശം, പരികലശം, ഇന്ന് ദേശവലത്ത്, തുടര്‍ന്ന് ശ്രീചക്രമണ്ഡപത്തില് ത്രയോദേവി ദര്‍ശനവും ശേഷം സര്‍പ്പബലി ദര്‍ശനവും നാളെ രാവിലെ ശ്രീചക്രപൂജ നടക്കും. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി പടിഞ്ഞാറേ മനയ്ക്കല്‍ പത്മനാഭന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.