നിപമറില്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ കോഴ്സ് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം
കല്ലേറ്റുംകര: സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി (എംഡി), ഇന്റലെക്ച്ച്വല്‍ ആന്‍ഡ് ഡെവലപ്പ്മെന്റല്‍ ഡിസെബിലിറ്റീസ് (ഐഡിഡി) കോഴ്സുകള്‍ നടത്തുന്ന അംഗീകൃത സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിപ്മര്‍. നിപ്മര്‍ നടത്തുന്ന ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജുലൈ അഞ്ചിന്. അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ്ടു, വിഎച്ച്എസ്ഇ അഥവാ തത്തുല്യയോഗ്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബഡ്സ് സ്കൂളുകള്‍, ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ സ്കൂളുകള്‍, ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ എന്നിവയില്‍ മികച്ച ജോലി സാധ്യതയുള്ള കോഴ്സാണിത്. എസ്സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ആര്‍സിഐ നിര്‍ദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകള്‍ നിപ്മര്‍ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അപേക്ഷകരെ സഹായിക്കാനുമായി ഒരു അഡ്മിഷന് ഫെസിലിറ്റേഷന്‍ സെന്റര്‍ നിപ്മറില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഫോണ്‍: 9498306022, 8281430859.