ഉദയ സാരഥി സംഘത്തിന്റെ വാര്‍ഷികവും, കുടുംബസംഗമവും റവ. ഡോ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രോവിന്സിന്റെ സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മാള കാര്‍മ്മല്‍ കോളജിന്റെ സഹകരണത്തോടെ ഉദയ സാരഥി സംഘത്തിന്റെ വാര്‍ഷികവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ഓട്ടോ ഡ്രൈവേഴ്സിന്റെ ഈ കൂട്ടായ്മയില്‍ 109 പേരടങ്ങുന്ന സാരഥി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്നു. ഇരിങ്ങാലക്കുട രൂപതയിലെ ചൈതന്യ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറായ ഫാ. പോളി കണ്ണുക്കാടന്‍ കുടുംബത്തിന്റെ പവിത്രതയെക്കുറിച്ച് ക്ലാസ് നയിച്ചു. സാരഥി സ്ഥാപകനും, ദേശീയ ഡയറക്ടറുമായ റവ. ഡോ. സെബാസ്റ്റിയന് തേയ്ക്കാനത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ വിമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ടോം മഠത്തികണ്ടത്തില്‍ എംഎസ്ജെ അനുഗ്രഹ പ്രഭാഷണം നടത്തി. ഉദയ പ്രൊവിന്‍സിന്റെ സോഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ബെനിറ്റ, മാള കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സീന, സാരഥി ആനിമേറ്റര്‍ സിസ്റ്റര്‍ പ്രഭ എന്നിവര്‍ സംസാരിച്ചു.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി