സംസ്ഥാനത്ത് (സെപ്റ്റംബർ 19 ) 4644 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4644 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു 2862 പേര് രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി) ചികിത്സയിലുള്ളത് 37,488 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 92,951. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകള്‍ പരിശോധിച്ചു. 27 പുതിയ ഹോട്ട് സ്പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശ്ശൂർ 351, എറണാകുളം 351, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ 222, പത്തനംതിട്ട 221, കാസർകോട് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന് (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന് (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന് പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന് (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന് (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന് (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 351 പേർക്ക് കൂടി കോവിഡ്; 190 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ശനിയാഴ്ച (1992020) 351 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 346 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ 11, മറ്റ് സമ്പർക്ക കേസുകൾ – 324, വിദേശത്തുനിന്ന് എത്തിയവർ1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ4 എന്നിവർക്കും കോവിഡ് സ്ഥീരികരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
1 ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 126
2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്43
3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 44
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 61
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 34
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി142
7 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ118
8 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ118
9 സി.എഫ്.എൽ.ടി.സി കൊരട്ടി – 163
10 പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 286
11 എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ 44
12 ജി.എച്ച് തൃശൂർ 17
13 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 46
14 ചാവക്കാട് താലൂക്ക് ആശുപത്രി 34
15 ചാലക്കുടി താലൂക്ക് ആശുപത്രി 16
16 കുന്നംകുളം താലൂക്ക് ആശുപത്രി 11
17 ജി.എച്ച് . ഇരിങ്ങാലക്കുട 18
18 അമല ആശുപത്രി9
19 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ 44
20 മദർ ആശുപത്രി 2
21 എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ 16
22 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി 1
23 രാജാ ആശുപത്രി ചാവക്കാട് – 1
24 ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 7
25 സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2
915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 2512 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 126466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.