സംസ്ഥാനത്ത് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .3168 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 45,919 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,07,850 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകള്‍ പരിശോധിച്ചു 22 പുതിയ ഹോട്ട് സ്പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി.
കേരളത്തില്‍ 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20),സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന് (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന് (72), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂര്‍ സ്വദേശി അബ്ദുറഹ്മാന് (79), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂര്‍ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുള്‍ റഹീം (68), ആലപ്പുഴ ചേര്‍ത്തല സൗത്ത് സ്വദേശി ഭാര്ഗവന് നായര്‍ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹന്‍ദാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു
ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂർ സ്വദേശികളായ 108 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 469 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 5, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 5, ജി.എച്ച് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 434. ആരോഗ്യ പ്രവർത്തകർ-11, ഫ്രൻറ്ലൈൻ വർക്കർ 2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിലുള്ള 31 പുരുഷൻ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആൺകുട്ടികളും 15 പെൺകുട്ടികളും ഉണ്ട്.രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-167, 2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-53, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-115, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-148, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-225, സി.എഫ്.എൽ.ടി.സി കൊരട്ടി-40, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-263, സി.എഫ്.എൽ.ടി.സി നാട്ടിക-389, എം.എം. എം.കോവിഡ് കെയർ സെന്റർ തൃശൂർ-56, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-67, ചാവക്കാട് താലൂക്ക് ആശുപത്രി-35, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-4, ജി.എച്ച്. ഇരിങ്ങാലക്കുട-14, അമല ആശുപത്രി-21, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-66, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-12, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ-4, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2. ഹോം ഐസോലേഷൻ: 1036.9256 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരേയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. 1501 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1950 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 136,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.