ഇതെന്തൊരു ദ്രോഹം; കോന്തിപുലം കനാലില്‍ കക്കൂസ് മാലിന്യം തള്ളി
മാടായിക്കോണം: ജനങ്ങള്‍ നിത്യേന കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന കോന്തിപുലം കനാലില്‍ രാത്രിയുടെ മറവില്‍ വ്യാപകമായി കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം നഗരസഭ 36-ാം ഡിവിഷനില്‍ പുറത്തുചിറ തോട്ടിലും രാത്രിയില്‍ മാലിന്യം തള്ളിയിരുന്നു. മാടായിക്കോണം-കോന്തിപുലം റോഡില്‍നിന്ന് ചാത്തന്മാസ്റ്റര് റോഡിന് സമീപമുള്ള പാലത്തിനടിയിലേക്കാണ് രാത്രിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്. തൊട്ടടുത്ത് നാട്ടുകാര്‍ കുളിക്കുന്നതും നിത്യേന ഉപയോഗിക്കുന്നതുമായ ആനാട്ടുകടവിലും മാലിന്യം വ്യാപകമായി തള്ളിയിട്ടുണ്ട്. രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് നാട്ടുകാരെ അറിയിച്ചത്. മാലിന്യം തള്ളിയ സ്ഥലത്ത് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്.
പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്കുപോലും മത്സ്യബന്ധനം സാധ്യമാകാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഫഌറ്റുകളിലും വീടുകളിലും മാലിന്യം നിറയുമ്പോള്‍ അതൊഴിവാക്കാന് കരാറെടുക്കുകയും അത്തരം കരാറുകാര്‍ മാലിന്യം ആളൊഴിഞ്ഞ ഇത്തരം സ്ഥലങ്ങളില്‍ തള്ളുകയുമാണ് ചെയ്യുന്നത്. പിടിക്കപ്പെടുമ്പോള്‍ മാലിന്യം തള്ളുന്നവര്‍ മറ്റൊരു കേന്ദ്രം തെരഞ്ഞെടുക്കും. ഇക്കാര്യം തടയണമെങ്കില്‍ പോലീസിന്റെ വ്യാപക പരിശോധന വേണം.
പ്രതിഷേധവുമായി പരിസരവാസികള്‍, നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
കക്കൂസ് മാലിന്യം തള്ളിയ സംഭവമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍മാരും ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പുറത്തുചിറയില് കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശത്ത് കാമറ സ്ഥാപിക്കാനായി വാര്‍ഡ് സഭയില്‍ അംഗീകാരം നല്‍കിയിട്ടും ഇതുവരെയും അതിന്റെ നടപടികള്‍ നടത്തിയിട്ടില്ല എന്ന് പരിസരവാസികള്‍ ആരോപിച്ചു. പോലീസ് പട്രോളിംഗ് നടന്നിരുന്ന സമയത്ത് ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ പോലീസ് പട്രോളിംഗ് നിലച്ചതാണ് ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ജോജന്‍ കൊല്ലാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലം ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചാലിശേരി, ബൂത്ത് പ്രിസന്റ് വിക്രമന് കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.