കൂടല്‍മാണിക്യം ക്ഷേത്രം; പന്തലുകള്‍ ഉയര്‍ന്നു, നഗരം ഉത്സവ ലഹരിയിലേക്ക്
ദേവസ്വം ആനയായ മേഘാര്‍ജുനനെ ഇത്തവണ എഴുന്നള്ളിക്കില്ല.
ഇരിങ്ങാലക്കുട: നഗരത്തെ ഉത്സവാവേശത്തിലേക്കെത്തിച്ചു കൊണ്ട് പന്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. എക്സിബിഷനും മറ്റ് ഒരുക്കങ്ങളും നേരത്തെ തുടങ്ങിയെങ്കിലും പന്തല്‍ പണിയോടെ നഗരം ഉത്സവത്തിലേക്ക് പ്രവേശിച്ചു. കുട്ടംകുളം ജംഗ്ഷനില്‍ അഞ്ച് നിലകളില്‍ നൂറ് അടി ഉയരത്തിലാണ് ഇത്തവണ പന്തല്‍ ഒരുക്കിയിരിക്കുനന്ത്. . മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കുട്ടംകുളം ജംഗ്ഷന് മുതല്‍ എക്സിബിഷന് കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവി ദേവന്മാരുടെ രൂപങ്ങളും സ്ഥാപിച്ചീട്ടുണ്ട്. ആല്‍ത്തറയിലെ ഭീപാലങ്കാരങ്ങളുടെയും ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെയും സ്വച്ച് ഓണ്‍ കര്‍മം ഇന്നു വൈകീട്ട് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി അധ്യക്ഷത വഹിക്കും. ഐസിഎല്‍ ഫിന് കോര്‍പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാര്‍, കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എംപി ജാക്സണ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മുന്‍ദേവസ്വം ചെയര്മാന് യു.പ്രദീപ് മേനോന്, പ്രഫ സാവത്രി ലക്ഷമണന്, ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം അഡ്വ. കെ.ജി അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി പ്രഭാകരന്, അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി എന്നിവര്‍ പ്രസംഗിക്കും. ഉല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്മാന് അഡ്വ. സികെ ഗോപി പറഞ്ഞു. ക്ഷേത്രമതിലിനകത്തും പുറത്തുമായി നടക്കുന്ന കലാപാടികള്ക്കായി ആയിരത്തോളം കലാകാരമാരാണ് എത്തിച്ചേരുന്നത്. പാര്‍ക്കിംഗിനായി കൊട്ടിലാക്കല്‍ പറമ്പ്, മണി മാളിക പരിസരം, കോടതി പരിസരം, പാട്ടമാളി റോഡ്, കെഎസക് ആര്‍ടിസി ബസ്റ്റാന്റ് പരിസരം എന്നിവടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ തലയെടുപ്പുള്ള ആനകളെ ഇത്തവണ എഴുന്നള്ളിക്കും. എന്നാല്‍ മദപാടിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കൂടല്‍മാണിക്യം ദേവസ്വം ആനയായ മേഘാര്‍ജുനനെ ഇത്തവണ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കില്ല. എഴുന്നള്ളിപ്പിന് കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കും. ആനയുടെ സമീപത്തേക്ക് ആരെയും കടത്തിവിടില്ല. തെരഞ്ഞെടുപ്പു സമയമായതിനാല്‍ പോലീസിന്റെ സാന്നിധ്യം കുറവായിരിക്കുമെങ്കിലും ജനമൈത്രി നൈറ്റ് പെട്രോളിംഗ് ടീം, സ്റ്റുഡന്റ് പോലീസ്, എന്‍സിസി എന്നിവരുടെ ാന്നിധ്യം ഉറപ്പാക്കും. അന്നദാനത്തിനായി കലാനിലയം, ഊട്ടുപ്പുര എന്നീ രണ്ട് ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ക്ഷേത്രത്തിന്റ തെക്കേ നടയില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഇന്നു രാത്രി 8.10നും 8.40നും മധ്യേ ഉത്സവത്തിന് കൊടിയേറ്റും. നാളെ കൊടിപ്പുറത്ത് വിളക്ക് നടക്കും