കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഇന്ന്(22.04.2024) കൊടിപ്പുറത്ത് വിളക്ക്
ഇരിങ്ങാലക്കുട: സംഗമപുരിയെ ഭക്തിസാന്ദ്രമാക്കിക്ൊണ്ട് കൂടല്‍മാണിക്യസ്വാമി പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്കാഘോഷം ഇന്ന് വൈകീട്ട് ക്ഷേത്രത്തില്‍ നടക്കും. വര്‍ഷത്തില്‍ ദേവന് ആദ്യമായി ശ്രീകോവിലില്‍നിന്ന് പുറത്തേക്കെഴുന്നള്ളുന്ന ചടങ്ങാണിത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ശ്രീകോവിലില്‍നിന്ന് പുറത്തേക്കെഴുന്നള്ളിച്ച് നാലമ്പലത്തിനുള്ളില്‍ സ്ഥാപിക്കും. രാവിലെ മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ ആരംഭിച്ചു. എതൃത്തപൂജ കഴിഞ്ഞ് ഉച്ചപൂജക്ക് കലശാഭിഷേകം നടത്തി. വൈകുന്നേരം ഒരു യാമം പിന്നിട്ടതിനുശേഷം ബീജാരോപണത്തിനുള്ള ക്രിയകള്‍ ആരംഭിക്കും. മുളപൂജക്കുള്ള സ്ഥലത്ത് സ്ഥലശുദ്ധി ചെയ്ത് പത്മമിട്ട് ഓടുകൊണ്ടുള്ള മുളബാലികള് വെക്കും.
നാനദീമുഖം ചെയ്ത മുളബാലികള് വെക്കും. നാന്ദീമുഖം ചെയ്ത് പുണ്യാഹമുണ്ടാക്കി മുളദ്രവ്യങ്ങള്ക്ക് തളിക്കുന്നു. പ്രത്യേകമായ ഒരു കലത്തില്‍ നെല്ല്, ഉഴുന്ന്, യവം, തിന, എള്ള്, തുവര, മുതിര, ചെറുപയറ്, കടുക്, ചാമ, വലിയപയറ്, അമര എന്നീ 12 മുളദ്രവ്യങ്ങള്‍ എടുത്ത് പാല്, ശുദ്ധജലം എന്നിവയാല്‍ കഴുകി വൃത്തിയാക്കും.
തുടര്‍ന്ന് പൂജ ചെയ്ത് ദാനം മുഹൂര്‍ത്തം ചെയ്ത് മളയിട്ട് നനച്ച് പൂജ മുഴുവനാക്കും. അതിനുശേഷം ദേവഗണങ്ങള്‍ക്കും ബലിയിടാനുള്ള ഹവിസ് പൂജിക്കും. പിന്നീട് അത്താഴപൂജ തുടങ്ങി തിടമ്പിലേക്ക് ദേവാംശത്തെ ആവാഹിച്ച് എഴുന്നള്ളിക്കുന്നു. തുടര്‍ന്ന് ശ്രീഭൂതബലി നടത്തും. ശ്രീഭൂതബലിയുടെ ആദ്യപ്രദക്ഷിണം കൊണ്ട് അഷ്ടദിക് പാലകരെ പൂജിച്ച് ബലിതൂകും. പിന്നീടാണ് പ്രസിദ്ധമായ മാതൃക്കല്‍ ബലി.
ശ്രീകോവിലിന്റെ ഇടതുവശത്ത് പ്രത്യേക പീഠത്തില്‍ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചുവെക്കും. തന്ത്രി ദേവാജ്ഞയനുസരിച്ച് ബ്രഹ്മണാദി സപ്തമാതൃക്കളെയും ദിക്കുകള്‍, ഭൂമി, അന്തരീക്ഷം, ആകാശം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ രൂപത്തിലുള്ള മാതൃക്കളെയും ആഹ്വാനം ചെയ്ത് ജലാദിജലാന്തം പൂജിച്ച് ബലിതൂകുന്നു. വര്‍ഷത്തില്‍ ആദ്യമായി പുറത്തേക്കെഴുന്നള്ളുന്ന ഭഗവാന്സംഗമേശന് തന്നെ നേരിട്ട് എഴുന്നള്ളിയിരുന്ന് ബലി നടത്തുന്നുവെന്നാണ് സങ്കല്പം.
തുടര്‍ന്ന് വാതില്‍മാടത്തില്‍ ദേവി സങ്കല്പത്തില് ബലിതൂകി പുറത്തേക്കെഴുന്നള്ളിക്കുന്നു. ഭഗവാന്റെ സ്വര്‍ണതിടമ്പ് ആചാരമനുസരിച്ച് ദേവന്റെ സ്വന്തം ആന പുറത്താണു എഴുന്നള്ളിക്കുക. ഇതോടെ വിളക്കാഘോഷം തുടങ്ങും. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ആദ്യത്തെ നാലു പ്രദക്ിണം പൂര്‍ത്തിയാക്കി അഞ്ചാമത്തെ വിളക്കാചാര പ്രദക്ഷിണവും കഴിഞ്ഞ് ആറാമത്തെ പ്രദക്ഷിണത്തിനു 17 ഗജവീരന്മാരോടെയുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.
മാണിക്യശ്രീ പുരസ്കാരം ഇന്ന് സമ്മാനിക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം 2024 ലെ മാണിക്യശ്രീ പുരസ്കാരം ഇന്ന് സമ്മാനിക്കും. രാത്രി ഏഴിന് സ്പെഷ്യല്‍ പന്തലില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം നേടിയ മേളപ്രമാണി പെരുവനം കുട്ടന്മാരാര്ക്ക് ഗുരുവായൂര്‍ ദേവസ്വം വി.കെ. വിജയന് സമ്മാനിക്കും. മന്ത്രി ആര്. ബിന്ദു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷനാകും. ചടങ്ങില്‍വെച്ച് ടി. വേണുഗോപാലമേനോന്, കെ.ജി. അനില്‍കുമാര്‍, നിസാര്‍ അഷറഫ് എന്നിവരെ ആദരിക്കും.