റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടുത്തം; ഇരുചക്ര വാഹനങ്ങള്‍ക്ക് രക്ഷകരായവരെ ആദരിച്ചു
ഇരിങ്ങാലക്കുട: കല്ലേറ്റുകര റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇരുചക്ര വാഹനങ്ങള്‍ തീപിടിച്ചപ്പള് തീയണക്കുവാന്‍ നേതൃത്വം നല്‍കിയവരെ ജെസിഐ ഇരിങ്ങാലക്കുടയും ആളൂര്‍ ജനമൈത്രി പോലിസും ചേര്‍ന്ന് സംയുക്തമായി ആദരിച്ചു. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും നാട്ടുകാരുമായ 12 പേരെയാണ് ആദരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22 നാണ് കല്ലേറ്റുംകരയില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് തീ പിടിച്ചത് ദൂരസ്ഥലങ്ങളില്‍ ദിവസേന ജോലിക്ക് പോകുന്ന ട്രെയിന്‍ യാത്രക്കാരാണ് റെയില്‍വേ സ്റ്റേഷന് പുറത്തുള്ള റോഡരികില്‍ വാഹനങ്ങള്‍ വെച്ച് പോകുന്നത്. തീ പടര്‍ന്ന് വാഹനങ്ങള്‍ കത്തുന്നത് കണ്ട പലരും നോക്കി നിന്നെങ്കിലും സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരും, വ്യാപാരികളും, നാട്ടുകാരുമായ 12 പേര് ചേര്‍ന്നാണ് തീയണച്ചത് 25 ലേറെ ഇരുചക്ര വാഹനങ്ങള്‍ തീയില്‍ നിന്ന് രക്ഷിച്ചു. ആദരണ സമ്മേളനം ആളൂര്‍ ജനമൈത്രി. എസ്ഐ യു. രമേഷ് ഉദ്ഘാടനം ചെയ്തു. ജെസിഎ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി സഞ്ജു പട്ടത്ത്, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡോ. സിജോ പട്ടത്ത്, ഡയസ് കാരത്രക്കാരന്‍, വെള്ളിക്കുളങ്ങര ജനമൈത്രി സമീതിയംഗം സുരേഷ് കടുപ്പശേരിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനമൈത്രി ബിറ്റ് ഓഫീസര്‍മാരായ ബിജു കുമാര്‍, കെ.കെ. ജിനേഷ്, ജെസിഐ ഭാരവാഹികളായ ഡിബിന്‍ അബൂക്കന്‍, ജോമി ജോണ്‍, പോളി തെക്കുംപുറം, ജീവകാരുണ്യ പ്രവര്ത്തകന് മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നു മുറി നിവാസി ഏലിയാസ് തടത്തില്‍, സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ നവീന്‍ ഷാജി, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ടി.ആര്. ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.