കുവൈറ്റ് ദുരന്തം; മരണപ്പെട്ടവര്‍ക്ക് പ്രാര്‍ഥനയും പുഷ്പാര്‍ചനയും നടത്തി

കുവൈറ്റില്‍ അപകടത്തില്‍ മരണപ്പെട്ട സഹോദരങ്ങള്‍ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ എ.കെ.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ അനുശേചന സദസില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: കുവൈറ്റില്‍ അപകടത്തില്‍ മരണപ്പെട്ട സഹോദരങ്ങള്‍ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുശോചന സന്ദേശം നല്കി. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ആന്റണി കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ എലുവത്തിങ്കല്‍, സെക്രട്ടറി സില്‍വി പോള്‍, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, വൈസ് പ്രസിഡന്റ് ബേബി ജോയ്, ജോസ് മാമ്പിള്ളി, വര്‍ഗീസ് ജോണ്‍, റോബി കാളിയങ്കര, സേവിയര്‍ അയ്യമ്പിള്ളി, ലാസര്‍ കോച്ചേരി, ഷേര്‍ളി ജാക്സണ്, ബാബു ചേലക്കാട്ടുപറമ്പില്‍, റൈസന്‍ കോലങ്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.