സംസ്ഥാനത്ത്(Sep 30)8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് (Sep 30 )8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന് നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്പ്പാല് സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന് (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന് (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന് (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന് (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന് (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര് സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 808 പേർക്ക് കൂടി കോവിഡ്
ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. അസുഖബാധിതരായ 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 799 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: വലപ്പാട് മണപ്പുറം ക്ലസ്റ്റർ 5, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജനറൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 761. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 46 പുരുഷൻമാരും 52 സ്ത്രീകളും 10 വയസ്സിന് താഴെ 29 ആൺകുട്ടികളും 26 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 204, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 34, എം.സി.സി.എച്ച്. ്മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-166, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-170, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-286, സി.എഫ്.എൽ.ടി.സി കൊരട്ടി – 87, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ–376, സി.എഫ്.എൽ.ടി.സി നാട്ടിക -604, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-61, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -51, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -15, കുന്നംകുളം താലൂക്ക് ആശുപത്രി -24, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-43, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-76, മദർ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 4,, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 7, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-7. 2234 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9788 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 328 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 4188 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4780 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 156491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 482 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 87 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 320 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.