ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം എല്‍ഇഡി സ്റ്റാര്‍ നിര്‍മാണ ശില്പശാല നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗവും ഇന്നോവറ്റീവ് ആന്‍ഡ് എന്റര്‍പ്രേണര്‍ഷിപ് സെല്ലും ഒന്ന് ചേര്‍ന്നു ക്രിസ്മസ് എല്‍ഇഡി സ്റ്റാര്‍ ശില്പശാലയും വില്പനയും നടത്തി. ബിഎസി ഫിസിക്സ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്പശാലയില് നിര്‍മ്മിച്ച നക്ഷത്രങ്ങളുടെ വില്പന ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് ആദ്യ വില്പന നടത്തി. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ നക്ഷത്രം ഏറ്റു വാങ്ങി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം തലവന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് പ്രഫസര്‍ ടി. സ്റ്റിജി ജോസ് എന്നിവര്‍ സംസാരിച്ചു.