കൂടല്‍മാണിക്യം മാണിക്യശ്രീ പുരസ്കാരം കലാനിലയം രാഘവനാശാന്

കലാനിലയം രാഘവനാശാന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നല്‍കിവരാറുള്ള മാണിക്യശ്രീ പുരസ്കാരം ഈ വര്‍ഷം കഥകളി ആചാര്യന് കലാനിലയം രാഘവനാശാന് സമ്മാനിക്കും. കൂടല്‍മാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനംചെയ്ത ഒരു പവന്റെ സ്വര്‍ണപ്പതക്കമാണ് പുരസ്കാരം. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ സി.കെ. ഗോപിയാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. മെയ് ഒമ്പതിന് കൊടിപ്പുറത്തുവിളക്കിനു മുന്‍പായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. കേരളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് (2023 ), മേളപ്രാമാണികന്‍ പെരുവനം കുട്ടന് മാരാര്‍ (2024) എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടല്‍മാണിക്യം ദേവസ്വം മാണിക്യശ്രീ പുരസ്കാരം നല്കി ആദരിച്ചത്.