ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഇനി കിലയുടെ റിസോഴ്സ് സെന്റര്‍; ശാന്തിനികേതന്‍ ഹാള്‍ പ്രവര്‍ത്തനസജ്ജമായി

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) യുടെ റിസോഴ്സ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനായുള്ള നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം ജില്ലാ സബ് കളക്ടര്‍ അഖില്‍ വ.ി മേനോന് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഇനി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) യുടെ റിസോഴ്സ് സെന്റര്‍. ഇരിങ്ങാലക്കുട മതിലകം, കൊടകര, വെള്ളാങ്ങല്ലൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ക്ലാസുകള്‍ക്കും പരിശീലന പദ്ധതികള്‍ക്കുമുള്ള വേദിയായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മാറുന്നു. ഇതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷത്തോളം രൂപ ചിലവഴിച്ച് നവീകരിച്ച ശാന്തിനികേതന്‍ ഹാളിന്റെ ഉദ്ഘാടനം ജില്ലാ സബ് കളക്ടര്‍ അഖില്‍ വ.ി മേനോന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, ബിന്ദു പ്രദീപ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.എസ്. രമേശ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്‍. രാജേഷ് നന്ദിയും പറഞ്ഞു.