തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം തുടങ്ങി

ഇരിങ്ങാലക്കുട യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം തുടങ്ങി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ പരിസരത്ത് ആരംഭിച്ച രാപ്പകല്‍ സമരം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി. എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, ടി.വി. ചാര്‍ളി, പി.ടി. ജോര്‍ജ്, സിജു യോഹന്നാന്, കെ.വേണുഗോപാല്‍, റോക്കി ആളൂക്കാരന്‍, സുജ സജ്ജീവ് കുമാര്‍, സേതുമാധവന്, എ.സി. സുരേഷ്, ജസ്റ്റിന് ജോണ്‍, കെ.എം. സന്തോഷ്, വിജയന് എളേടത്ത്, ഫെനി എബിന് വെള്ളാനിക്കാരന്‍, മിനി സണ്ണി മാമ്പിള്ളി, മിനി ജോസ് കാട്ടഌ ഭരതന് പൊന്തേക്കണ്ടത്തില്, ജോസ് മാമ്പിള്ളി, കെ.കെ. ചന്ദ്രന്, ജോമോന് മണ്ണാത്ത് എന്നിവര്‍ പ്രസംഗിച്ചു.