വിശ്വനാഥപുരം ക്ഷേത്രത്തില്‍ കാവടി വരവും പൂരവും നാടക മല്സരവുമില്ലാതെ കാവടി പൂര മഹോല്‍സവം
നിയന്ത്രണങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍…
ഇരിങ്ങാലക്കുട: പ്രാദേശിക ഉല്‍സവാഘോഷ കമ്മിറ്റികളുടെ കാവടി വരവും പൂരവും നാടക മല്സരവുമില്ലാതെ എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം. കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും പരിപാടികളെന്നു സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരന് മുക്കുളം, സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം, ട്രഷറര്‍ ഗോപി മണമാടത്തില്‍ എന്നിവര്‍ അറിയിച്ചു. 27 നു വൈകീട്ട് ഏഴിനും 7.45 നും മധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം മഠാധിപതി ബ്രഹ്മസ്വരൂപാനന്ദസ്വാമികളുടെ സാന്നിധ്യത്തില്‍ ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രികള്‍ ഉല്‍സവത്തിനു കൊടിയേറ്റും. ഫെബ്രുവരി ഒന്നിനു കാവടി മഹോത്സവമായി ആഘോഷിക്കും. രാവിലെ 5.30 നു പള്ളിയുണര്‍ത്തല്‍, അഭിഷേകം, മലര്‍നിവേദ്യം, ആറിനു ഗണപതിഹോമം, 6.30 നു ഉഷപൂജ, 7.30 നു പന്തീരടിപൂജ, പഞ്ചഗവ്യനവകലശാഭിഷേകം, തുടര്‍ന്ന് കാവടി അഭിഷേകം, 8.30 നു ശ്രീഭൂതബലി, ഒമ്പതിനു ഉച്ചപൂജ, വൈകീട്ട് 5.30 നു ഭഗവതിസേവ, ലളിതാസഹസ്രനാമാര്‍ച്ചന, 6.30 നു ദീപാരാധന, 7.30 നു അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. ഫെബ്രുവരി രണ്ടിനു പൂര മഹോത്സവമായി ആഘോഷിക്കും. രാവിലെ 5.30 നു പള്ളിയുണര്‍ത്തല്‍, അഭിഷേകം, മലര്‍നിവേദ്യം, 6.30 നു ഉഷപൂജ, 7.30 നു പന്തീരടിപൂജ, പഞ്ചഗവ്യനവകലശാഭിഷേകം, 8.30 നു ശ്രീഭൂതബലി, ഒമ്പതിനു ഉച്ചപൂജ, വൈകീട്ട് നാലിനു കാഴ്ചശീവേലി, പൂരം എഴുന്നള്ളിപ്പ്, 6.30 നു ദീപാരാധന, ഏഴിനു അത്താഴപൂജ, 7.30 നു പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഫെബ്രുവരി മൂന്നിനു രാവിലെ ഒമ്പതിനു ആറാട്ട് ബലി, 9.30 നു ആറാട്ട്, പത്തിനു കൊടിയ്ക്കല്‍ പറനിറയ്ക്കല്‍ കൊടിയിറക്കല്‍, കലശാഭിഷേകം, മംഗളപൂജ എന്നിവ നടക്കും.