കോണ്‍ഗ്രസ് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയില്‍ പന്തംകൊളുത്തി പ്രതിഷേധം നടത്തി

കരൂപ്പടന്ന: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും 387 ധീര ദേശാഭിമാനികളെ ഒഴിവാക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയില്‍ പന്തംകൊളുത്തി പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ധര്മജന് വില്ലേടത്ത്, എ.ആര്. രാംദാസ്, വി. മോഹന്‍ദാസ്, കെ. കൃഷ്ണകുമാര്‍, സി.കെ. റാഫി, എ.എ. മുസമ്മില്‍, എം.എച്ച്. ബഷീര്‍, സോജോ, ബിജു പോള്‍, കെ.ഐ. നജാഹ് എന്നിവര്‍ നേതൃത്വം നല്കി.