ഓണത്തോടനുബന്ധിച് കാഴ്ച്ച പരിമിതര്‍ക്കായുള്ള ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം (യൂണിറ്റ് 20, 49) ഓണാഘോഷത്തോടനുബന്ധിച്ച്് കാഴ്ച പരിമിതിയുള്ളവര്‍ക്കായി നടത്തുന്ന ഇന്‍സൈറ്റ് ത്രിദിന സഹവാസ ക്യാമ്പ് മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജെന്‍സെന്‍ പാരേകാടന് ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ജിന്‍സി റോസ്, വി.പി. ഷിന്റോ, ജോമേഷ് ജോസ്, ലിസ് മെറിന്, ഹസ്മിന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്കി. സെക്കന്‍ഡ് ഇയര്‍ എന്‍എസ്എസ് വളണ്ടിയേഴ്സായ ഹൃഷികേശ്, ആദിത്യ എന്നിവരാണ് ക്യാമ്പ് കോര്‍ഡിനേറ്റഴ്സ്. ഇതിനെ തുടര്‍ന്ന് നാടന്‍ പാട്ടും നാട്ടറിവും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നാടന്‍പാട്ട് ഡിസ്ട്രിക്റ്റ് ജഡ്ജസ് അസോസിയേഷന് പ്രസിഡന്റ് തേശേരി നാരായണന് ആണ് ശില്പശാല നടത്തിയത്. കേരളത്തിന്റെ തനതായ ഓണക്കളികള്‍ അവരുടെ രീതിയില്‍ കളിപ്പിക്കുകയും അതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും അവര്‍ക്കായി ഒരുക്കി.