മഹാത്മ ആയൂര്‍വേദിക്ക് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഓഫീസിന്റെ ഉദ്ഘാടനം നടന്നു
പെരുമ്പിള്ളിശേരി: മഹാത്മ ആയൂര്‍വേദിക്ക് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്് സെന്‍ഡര്‍ ലിമിറ്റഡ് ആര് 1382 തൃശൂര്‍ ജില്ലക്കുവേണ്ടിയുള്ള പെരുമ്പിള്ളിശേരി ഓഫീസിന്റെ ഉദ്ഘാടനവും പൊതുസമേളനവും ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് നിര്‍വഹിച്ചു. പൊതുസമേളനത്തിന് സംഘം പ്രസിഡന്റ് സി.വി. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് എം. വിജയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ശ്രുതിശ്രീശങ്കര്, ചേര്‍പ്പ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍കുട്ടി, ഡോ. പ്രിയങ്ക ബിഎഎംഎസ്, കാന്‍ഫെഡ് തൃശൂര്‍ ജില്ലാ വൈസ് ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, സംഘം ഓണറി സെക്രട്ടറി കെ.കെ. ബാബുരാജന് നന്ദി പറയുകയും ചെയ്തു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി