ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറ.
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം. കിഴക്കേ നടയിലെ ആല്‍ത്തറയില്‍ നിന്നും കുളമണ്ണില്‍ ഇല്ലത്തെ രാമചന്ദ്രന് മൂസ്സതിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പടിയില്‍ എത്തിച്ച നെല്കതിര്കെട്ടുകള് തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂജ ചെയ്ത് ക്ഷേത്ര പ്രദക്ഷിണം നടത്തി മണ്ഡപത്തില്‍ എത്തിച്ചു. പിന്നീട് മണ്ഡപത്തില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ ക്ഷേത്രത്തിന്റെ പലയിടത്തും സ്ഥാപിച്ചതിനു ശേഷം കിഴക്കേ നടയിലെ പ്രത്യേക കൗണ്ടറില്‍ വച്ച് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഗോവിന്ദന് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് അഡ്വ. സി.കെ. ഗോപി, മെമ്പര്‍മാരായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ് എന്നിവര്‍ നേതൃത്വം നല്കി.