ഡോ. കെ.ജെ. വര്‍ഗീസ് ഇന്തൊനേഷ്യയില്‍ വിസിറ്റിംഗ് പ്രഫസര്‍

ഡോ. കെ.ജെ. വര്‍ഗീസ്.
ഇരിങ്ങാലക്കുട: ഇന്തൊനേഷ്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറായി സന്ദര്‍ശിക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പളും ഇന്റര്‍നാഷനല്‍ ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസിനു ക്ഷണം. യൂണിവിസ്റ്റാസ് ഇസ്ലാമിക് സ്റ്റേറ്റ് സുമാത്ര, സുല്‍ത്താന സഹ്രസിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലോക്സുമാവെ, യൂണിവേഴ്സിറ്റാസ് മുഹമ്മദിയ ബോണി,യൂണിവിസ്റ്റാസ് നെഗേരി മക്കാസ്സര്‍ എന്നീ യൂണിവേഴ്സിറ്റി കളില്‍ നടക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായി പങ്കെടുക്കുക, ഈ യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളുമായി സംവദിക്കുക, അധ്യാപന പഠന രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നിവയാണ് മുഖ്യ പരിപാടികള്‍. സന്ദര്‍ശനവേളയില്‍ ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളജുമായി അന്താരഷ്ട്ര സഹകരണത്തിനായുളള ധാരാണ പത്രങ്ങളില്‍ ഡോ. വര്‍ഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം ഗവേഷണം അധ്യാപക വിദ്യാര്‍ഥി വിനിമയം അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫര്‍ എന്നീ മേഖലകളിലായിരിക്കും സഹകരണം. കൈസ്റ്റ് കോളജിനു നാല്പതോളം വിദേശ സര്‍വകലാശാലകളുമായി ഈ മേഖലകളില്‍ സഹകരണമുണ്ട്.