ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തങ്കമുത്തു.
ആളൂര്‍: വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആളൂര്‍ സ്വദേശി തിരുന്നല്‍വേലിക്കാരന്‍ വീട്ടില്‍ തങ്കമുത്തു (35) വാണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.പി. ജോര്‍ജ്ജ്, ജിഎഎസ്ഐ ബിന്ദു, ജി.എസ്.സി.പി.ഒ മാരായ സമീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.