കന്യാസ്ത്രീകളുടെ അറസ്റ്റ്; തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക

ചത്തിസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടവക പ്രതിഷേധ ജ്വാല സമരം.
തുറവന്‍കുന്ന്: ചത്തിസ്ഗഡില് കന്യാസ്ത്രീകളെ കള്ള കുറ്റമാരോപിച്ചു അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവക പ്രതിഷേധ ജ്വാല സമരം നടത്തി പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. അജിത് ചേര്യേക്കര ദീപം തെളിച്ച് സമരം ഉദ്ഘാടനം ചെയ്തു. മദര്‍ സിസ്റ്റര്‍ ഷീന്‍, ദേവസി തെക്കേക്കര, വിന്‍സന്‍ കരിപ്പായി, വിന്‍സന്‍ കാഞ്ഞിരപറമ്പില്‍, വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.