കേരള കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം സമ്മേളനം

കേരള കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രവര്‍ത്തക സമ്മേളനം കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടന്നു. ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി സ്വീകരിക്കേണ്ട സമീപന രേഖയ്ക്ക് സമ്മേളനം അംഗീകാരം നല്കി. സംഘടനാ പ്രവര്‍ത്തന പ്രമേയം അംഗീകരിച്ച സമ്മേളനം പൊറത്തിശേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന വിപുലീകരണത്തിനായി മേഖലാ കോ ഓര്‍ഡിനേറ്റര്‍മാരേയും തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമ്മേളനം കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.ഡി. ഫ്രാന്‍സിസ് ആഴ്ച്ചങ്ങാട്ടില് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിമോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയം വളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്ജ്,സതീശ് കാട്ടൂര്‍, പി.വി. നോബിള്‍, യോഹന്നാന് കോമ്പാറക്കാരന്‍, മോഹനന് ചാക്കേരി, സിന്റോ മാത്യു പെരുമ്പുള്ളി, ഷോണി. ടി. തെക്കൂടന്‍, കെ.പി. തോമസ് കോരേത്ത,് ഷോബി ടി. തെക്കൂടന്‍, പ്രദീപ്, അല്ലി സ്റ്റാന്‍ലി ചുണ്ടേപ്പറമ്പില്, അനിത തോമസ് ഊടന്‍, ആനി വില്സന്, ശൈലന് കുന്നത്ത്, ജോണ്സന് കാഞ്ഞിരപ്പള്ളന്, അരുണ്‍ അരവിന്ദാക്ഷന്, ഇബ്രാഹിം കുട്ടി കാട്ടുപറമ്പില്‍, മന്‍സൂര്‍ കളക്കാട്ട്, സിദ്ധാര്ത്ഥന് തുമാട്ട് എന്നിവര്‍ പ്രസംഗിച്ചു