കേരളത്തില്‍ നിന്നും ആദ്യമായി മൂന്ന് അപൂര്‍വ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇന്ഡോപാല്പാരസ് പാര്‍ഡസ്, പാല്പ്പാരസ് കണ്ട്രേറിയസ്, സ്റ്റെനാരസ് ഹാര്‍പിയ.
ഇരിങ്ങാലക്കുട: ക്രൈസറ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് അപൂര്‍വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി. ഇവയെ ആദ്യമായാണു സംസ്ഥാനത്തില്‍ നിന്നും ശാസ്ത്രിയമായി രേഖപ്പെടുത്തുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ വാഴയൂര്‍ പ്രദേശത്താണ് ഇന്ഡോപാല്പാരസ് പാര്‍ഡസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്. ഈ ജീവജാതിയെ ഇതിനുമുമ്പ് ബീഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ കണ്ടുപിടിച്ചിട്ടുള്ളൂ.
പാല്പ്പാരസ് കണ്ട്രേറിയസ് എന്ന ജീവജാതിയെ കേരളത്തില്‍ കൊല്ലം (കട്ടിലപ്പാറ, റോസ്മല), ഇടുക്കി (കോലാഹലമേട്), കണ്ണൂര്‍ (കൂത്തുപറമ്പ്), കോഴിക്കോട് (പായംതൊണ്ട്), പാലക്കാട് (പുതുനഗരം), വയനാട് (തിരുനെല്ലി) എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. മുന്‍പ് ഇത് കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ മാത്രം രേഖപ്പെടുത്തിയിരുന്നു. ഇതിനുമുമ്പ് തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടിരുന്ന സ്റ്റെനാരസ് ഹാര്‍പിയ എന്ന ജീവജാതിയെ, പത്തനംതിട്ടയിലെ ഗവി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ ആണ് കണ്ടെത്തിയത്.
ഇതോടെ ഈ ജാതിയുടെ താത്വിക പരിധി ദക്ഷിണ പശ്ചിമഘട്ടത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഈ കണ്ടെത്തല്‍ ജേര്‍ണല്‍ ഓഫ് ഇന്‍സെക്ട് ബയോഡൈവേഴ്സിറ്റി ആന്‍ഡ് സിസ്റ്റമാറ്റിക്സ് എന്ന അന്താരാഷ്ട ശാസ്ത്രീയ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. സാധാരണ കണ്ടു വരുന്ന തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപെടാന് ഉള്ള പ്രധാന കാരണം. മറ്റുള്ള കുഴിയാനകളില്‍ നിന്നും വ്യത്യസ്തതമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തില്‍ ആണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്.
ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ (എസ്ഇആര്‍എല്‍) ഗവേഷകനും, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവിയും ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി. ബിജോയ്, ഹംഗേറിയന്‍ ശാ്ത്രജ്ഞന് ലെവിന്‍ഡി എബ്രഹാം എന്നിവര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഈന്നല്‍ നല്‍കുന്നുണ്ട്.