കായിക കിരീടം ചൂടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍

സിഐഎസ്സിഇ ഇ- സോണ്‍ അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ ടീം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ട സിഐഎസ്സിഇ ഇ- സോണ്‍ അത്ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഡോണ്‍ ബോസ്കോ മണ്ണുത്തി റണ്ണേഴ്സ് കിരീടം കരസ്ഥമാക്കി. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടത്തപ്പെട്ടത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 15 സ്കൂളുകളാണ് ഇ സോണ്‍ മീറ്റില്‍ പങ്കെടുത്തത്. അണ്ടര്‍ 14 വിഭാഗത്തില്‍ ഹരിശ്രീ വിദ്യാനിധി സ്കൂള്‍ റണ്ണേഴ്സും ക്രൈസ്റ്റ് വിദ്യാനികേതന്‍ വിജയികളുമായി. അണ്ടര്‍ 17 വിഭാഗത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ റണ്ണേഴ്സ് നേടിയപ്പോള്‍ ഡോണ്‍ബോസ്കോ മണ്ണുത്തി വിജയം നേടി. അണ്ടര്‍ 19 വിഭാഗത്തില്‍ ഡോണ്‍ ബോസ്കോ മണ്ണുത്തി വിജയികളും ക്രൈസ്റ്റ് വിദ്യാനികേതന്‍ റണ്ണേഴ്സുമായി.