ക്രൈസ്റ്റ് കോളജ് 1977- 80 ബികോം ബാച്ചിലെ പൂര്വ്വവിദ്യാര്ഥികള് മാഗസില്‍ തയ്യാറാക്കി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ 45 വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറക്കിയ മാഗസിന് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കലാലയത്തില്‍ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിന് പ്രസിദ്ധീകരിക്കുക, അതും 45 വര്‍ഷങ്ങള്‍ കഴിഞ്ഞ്. ക്രൈസ്റ്റ് കോളജ് 1977- 80 ബികോം ബാച്ചിലെ പൂര്വ്വവിദ്യാര്ഥികളാണ് അസാധാരണമായ ഈ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കിയത്. ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിന്റെ ഉള്ളടക്കം. നാലര പതിറ്റാണ്ടു മുന്‍പത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതികളില്‍. പില്കാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓര്‍ക്കുന്നതിനുപുറമേ ഒരു മെമ്പര്‍ ഡയറക്ടറിയും ഈ മാഗസിനില്‍ ചേത്തിരിക്കുന്നു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മാഗസിന് പ്രകാശനം ചെയ്തു.
അഞ്ചു കൊല്ലം മുന്‍പ് രൂപീകൃതമായ ഈ കൂട്ടായ്മ വര്‍ഷംതോറും പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടത്തിവരുന്നു. കൂടാതെ, പതിവായി കാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു. 1977-80-ലെ ബികോം ക്ലാസ് ആയിരുന്നു ക്രൈസ്റ്റ് കോളജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയില്‍ അംഗങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ചുകൊല്ലംമുന്പ് രൂപവത്കരിച്ച കൂട്ടായ്മയാണിത്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മാഗസിന് പ്രകാശനം ചെയ്തു. ജിമ്മി മാളിയേക്കല്‍, പോള്‍ ജി. അവറാന്, കെ.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.