കേരള സ്റ്റേറ്റ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയിലെ സബ്ജൂനിയര് ബോയ്സ് വിഭാഗം കുട്ടികള്‍ക്ക് സ്വീകരണം നല്കി

കേരള സ്റ്റേറ്റ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയിലെ സബ്ജൂനിയര് ബോയ്സ് വിഭാഗം കുട്ടികള്‍ക്ക് ഇരിങ്ങാലക്കു സെന്റ് മേരീസ് സ്കൂളില്‍ സ്വീകരണം നല്കിയപ്പോള്.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയിലെ സബ്ജൂണിയര്‍ ബോയ്സ് വിഭാഗം കുട്ടികള്‍ക്ക് സ്വീകരണം നല്കി. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളും പ്രോ വീല്‍സ് സ്കേറ്റിംഗ് ക്ലബ്ബും ചേര്‍ന്ന് വിജയികളായ കുട്ടികള്‍ക്കും സംസ്ഥാനതലത്തില്‍ പങ്കെടുത്ത തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും അനുമോദനം നല്കി. തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി. കത്തീഡ്രല്‍ വികാരിയും സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആന്‍സണ്‍ ഡൊമിനിക്ക്, സ്കൂള്‍ പിടിഎ പ്രസിഡന്റ് അജോ ജോണ്‍, സ്റ്റാഫ് പ്രതിനിധി ബിന്ദു റപ്പായി, കായിക അധ്യാപകന് ഡേവിസ് പോള്‍ ചിറയത്ത് എന്നിവര്‍ സംസാരിച്ചു.