ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (എച്ച്എസ്എസ്ടിഎ) തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍.
ഇരിങ്ങാലക്കുട: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (എച്ച്എസ്എസ്ടിഎ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് വേണ്ടി അഖില കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വെങ്കിടമൂര്‍ത്തി മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സി. അനൂപ്, പി. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച വി. വിനു, കെ. റഫീഖ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന വേദിയില്‍ സി.എം. അനന്തകൃഷ്ണന്, ഡോ. എസ്.എന്‍. മഹേഷ് ബാബു, ബൈജു ആന്റണി, വിമല്‍ ജോസഫ്. ടി. രതി, റെജോ ജോസ്, എം. പ്രീതി എന്നിവര്‍ സംസാരിച്ചു. വേദിയില്‍ വച്ച് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.