കാട്ടൂര്‍ പഞ്ചായത്തിന്റെ മത്സ്യമാംസ തദ്ദേശീയ ഉത്പന്ന വിപണന മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കാട്ടൂര്‍ പഞ്ചായത്തിന്റെ മത്സ്യമാംസ തദ്ദേശീയ ഉത്പന്ന വിപണന മാര്‍ക്കറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിന്റെ മത്സ്യമാംസ തദ്ദേശീയ ഉത്പന്ന വിപണന മാര്‍ക്കറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്മാഷിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി ലഭിച്ച ഒരു കോടി രൂപയും കാട്ടൂര്‍ പഞ്ചായത്തിന്റേ വികസന ഫണ്ടില്‍ നിന്നും 12 ലക്ഷത്തി 39736 രൂപയും ചെലവഴിച്ചിട്ടാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. മാര്‍ക്കറ്റ് പരിസരത്ത് നന്ന ചടങ്ങില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, കാട്ടൂര്‍ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍.സി. രമഭായ്, പി.എസ്. അനീഷ്, രഹി ഉണ്ണികൃഷ്ണന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അമിത മനോജ്, വി.എ. ബഷീര്‍, വാര്‍ഡ് മെമ്പര്‍മാരായ വിമല സുഗുണന്, ജയശ്രീ സുബ്രഹ്മണ്യന്, സി.സി. സന്ദീപ്, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.