ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്; ഡോണ്‍ബോസ്കോ സ്കൂളിന് വിജയം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ നടന്ന കേരളത്തിലെ ആദ്യത്തെ പാര ടേബിള്‍ ടെന്നീസ് മത്സരം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓള് കേരള ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍, 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ വിജയികളായി. 11 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭാരതീയ വിദ്യാഭവന് വട്ടിയൂര്‍ക്കാവ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജഗിരി സിഎംഐ സ്കൂളും 17 വയസില്‍ താഴെയുളള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിയോ ആലപ്പുഴയും, 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്യാമ്പന് സ്കൂള്‍ എറണാകുളവും വിജയികളായി.
കേരളത്തില്‍ ആദ്യമായി നടന്ന പാര ടേബിള്‍ ടെന്നീസ് വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ അക്കാദമിയിലെ ആര്. വിനായക് വിജയിയായി. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ സിഎംഐ, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയി ആലപ്പാട്ട് സിഎംഐ, അന്താരാഷ്ട്ര അംപയര്‍ എം.ടി. തോമസ് എന്നിവര്‍ സമ്മാനവിതരണം നടത്തി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എ.കെ. സോജന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 500 ഓളം താരങ്ങള്‍ പങ്കെടുക്കുന്ന ഓള് കേരള റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിനു ഇന്ന് തിരി തെളിയും.