ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കോമേഴ്സ് കാര്‍ണിവല്‍ നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോമേഴ്സ് കാര്‍ണിവല്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൊമേഴ്സ് കാര്‍ണിവല്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനംനിര്‍വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് അധ്യക്ഷത വഹിച്ചു. ബികോം പ്രഫഷണല്‍ മേധാവി ഡോ. കെ.ഒ. ഫ്രാന്‍സിസ്, ടാക്സേഷന്‍ വിഭാഗം മേധാവി ഡോ. പി.എല്‍. ജോര്‍ജ്, സ്റ്റുഡന്റ് കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫര്ഹാന് എന്നിവര്‍ സംസാരിച്ചു. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര ഓവറോള്‍ ചാമ്പ്യന്മാരായി.