ലഹരിക്കെതിരെ പൂക്കാലം തീര്‍ത്ത് ജനറല്‍ ആശുപത്രി സ്റ്റാഫ്

ജനറല്‍ ആശുപത്രി വളപ്പില്‍ സ്റ്റാഫ് കൗണ്‍സില്‍ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ പൂക്കാലം ഒരുക്കി സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍. കൃഷിയാണ് ലഹരി എന്ന ആശയത്തോടെ ലഹരിവിരുദ്ധ ദിനത്തില്‍ ആശുപത്രി വളപ്പിലെ വിവിധ ഭാഗങ്ങളില്‍ ചെണ്ടുമല്ലി കൃഷി ചെയ്താണ് ഓണത്തിന് പൂക്കാലം തീര്‍ത്തത്. പൂക്കളുടെ വിളവെടുപ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം ചെയ്തു. തിരുവോണം വരെ ആശുപത്രി അങ്കണത്തില്‍ ഒരുക്കുന്ന പൂക്കളത്തില്‍ ഈ പൂക്കളം ഉണ്ടാകും. സ്റ്റാഫ് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. അരുണ്‍ കെ. ഐപ്പ്, ട്രഷറര്‍ വി.വി. പ്രഭ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടുമാരായ ഡീന ജോണ്‍, ടി.എ. ലത എന്നിവര്‍ നേതൃത്വം നല്കി.