കോണ്‍ഗ്രസ് കാട്ടൂര്‍ പോലീസ് സ്റ്റേഷന് മുന്പില് ജനകീയ പ്രതിഷേധ സദസ് നടത്തി

കാട്ടൂര്‍ പോലീസ് സ്റ്റേഷന് മുന്പില് കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിഷേധ സദസ് ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച മുഴുവന്‍ പോലീസുകാരെയും സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കാട്ടൂര്‍, കാറളം, പൂമംഗലം പടിയൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് മുന്പില് ജനകീയ പ്രതിഷേധ സദസ് നടത്തി. ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.ഐ. അഷറഫ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, മണ്ഡലം പ്രസിഡന്റുമാരായ എ.ഐ. സിദ്ധാര്ത്ഥന്, ശ്രീകുമാര്‍, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.