വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയതട്ടിപ്പ്: തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസംഗമം തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയതട്ടിപ്പും മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു.
1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതിയെന്ന നിലയിലുള്ള ഈ ബില്‍ ഒട്ടനവധി സാങ്കേതിക, നിയമക്കുരുക്കില്‍പ്പെടാന്‍ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങളാണ് അനുവര്‍ത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണംനടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സതീശ് കാട്ടൂര്‍, മാഗി വിന്‍സെന്റ്, ശങ്കര്‍ പഴയാറ്റില്‍, നൈജു ജോസഫ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു