മനംനിറച്ച് മാര്‍ഗംകളി മത്സരം, കോട്ടയം പുന്നത്തറ സെന്റ് തോമസ് ഇടവക ജേതാക്കള്‍

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി അറയ്ക്കല്‍ ജോസഫ് ഭാര്യ റീത്ത മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച അഖിലകേരള മാര്‍ഗം കളി മത്സരം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചട്ടയും മുണ്ടും കാതില്‍ തോടയുമിട്ട് സ്ത്രീകള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു മുന്നില്‍ മുന്നില്‍ ചുവടുവച്ചപ്പോള്‍ കാണികളുടെ മനം കവര്‍ന്നു. കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ജെആര്‍ജെ ആയുര്‍വേദിക് കോസ്മെറ്റിക്സിന്റെ സഹകരണത്തോടെ അറയ്ക്കല്‍ ജോസഫ് ഭാര്യ റീത്ത മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച അഖിലകേരള മാര്‍ഗം കളി മത്സരത്തില്‍ കോട്ടയം പുന്നത്തറ സെന്റ് തോമസ് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും, ചേര്‍ത്തല സെന്റ് മേരീസ് ചര്‍ച്ച് മുട്ടം ഫൊറോന മൂന്നാം സ്ഥാനവും, റാഫേലിയന്സ് ഒല്ലൂര്‍ ഫൊറോന ഇടവക നാലാം സ്ഥാനവും, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഇടവക സിഎല്‍സി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇരിങ്ങാലക്കുട മാര്‍തോമ, ചാലക്കുടി സെന്റ് മേരീസ് ഇടവക സിഎല്‍സി, കൊല്ലം കുണ്ടറ സെന്റ് തോമസ് ഓര്‍ത്തോഡക്സ് സിറിയന്‍ ഇടവക, സെന്റ് തോമസ് ഇടവക വല്ലച്ചിറ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.
ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മത്സരത്തിന്റെ ഉദ്ഘാടവനവും സമ്മാന ദാനവും നിര്‍വഹിച്ചു. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാന നൃത്തരൂപമായ മാര്‍ഗ്ഗംകളി മത്സരത്തില്‍ പങ്കെടുക്കുവാന്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും പങ്കാളിത്തം ഉണ്ടായി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫാ. മാര്ട്ടിന് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ജെആര്‍ജെ ആയുര്‍വേദിക് കോസ്മെറ്റിക്സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ അറയ്ക്കല്‍ ജോസഫ്, ജോമി ജോസഫ് എന്നിവര്‍ വിശിഷ്ഠാഥിതികളായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് വികാരി ആന്റണി നമ്പളം, കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ. എം.എം. ഷാജന്, സംസ്ഥാന സിഎല്‍സി ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, പ്രഫഷണല്‍ സിഎല്‍സി സെക്രട്ടറി ഡേവിസ് പടിഞ്ഞാറക്കാരന്‍, സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ്, പ്രോഗ്രാം കണ്‍വീനര്‍ വിനു ആന്റണി, കത്തീഡ്രല്‍ കെസിവൈഎം പ്രസിഡന്റ് ഗോഡ്സന് റോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം കണ്‍വീനര്‍മാരയ അമല്‍ ജെറി, വിമല്‍ ജോഷി, സിഎല്‍സി സെക്രട്ടറി റോഷന് ജോഷി, സിഎല്‍സി ഭാരവാഹികളായ ആല്ി് സാബു, തോമാസ് ജോസ്, ഹാരിസ് ഹോബി, ഏയ്ഞ്ചല്‍ മരിയ ജോര്‍ജ്ജ്, ടെല്‍സ ട്രീസ ജെയ്സന്, കെ.പി. നെല്സന് എന്നിവര്‍ നേതൃത്വം നല്കി.