സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗം ദേശീയ സെമിനാര്‍

സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗം സൂപ്പര്‍ കപ്പാസിറ്റര്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരം സിഎസ്ഐആര്‍- എന്‍ഐഐ എസ്ടിയിലെ സെന്റര്‍ ഫോര്‍ സസ്റ്റേനബിള്‍ എനര്‍ജി ടെക്നോളജീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആര്.ബി. രാഖിതിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗം സൂപ്പര്‍ കപ്പാസിറ്റര്‍സ് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം സിഎസ്ഐആര്‍- എന്‍ഐഐ എസ്ടിയിലെ സെന്റര്‍ ഫോര്‍ സസ്റ്റേനബിള്‍ എനര്‍ജി ടെക്നോളജീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. ആര്.ബി. രാഖിയാണ് ക്ലാസ് നയിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ചടങ്ങിനു അധ്യക്ഷത വഹിച്ചു. സൂപ്പര്‍ കപ്പാസിറ്ററുകള്‍ എന്തെന്നും വരുംകാലത്ത് ശാസ്ത്ര ലോകത്തെ അവ എങ്ങനെ മാറ്റിമറിക്കുമെന്ന് സെമിനാറില്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം കാര്‍ബണ്‍ നാനോ ട്യൂബുകളുടെ സാധ്യതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് ഫിസ്ക്സ് വിഭാഗം അസോസിയേഷന് സ്പെക്ട്ര 2കെ25 ഉദ്ഘാടനം ഡോ. ആര്.ബി. രാഖി നിര്‍വഹിച്ചു. ചടങ്ങില്‍ വകുപ്പ് മേധാവി സി.എ. മധു, വിദ്യാര്‍ഥി പ്രതിനിധി ആന്മരിയ കെ. ജീന്‍ എന്നിവര്‍ സംസാരിച്ചു.