ഡോണ്‍ ബോസ്കോ സ്കൂളില്‍ ഓണാഘോഷ പരിപാടി നടന്നു

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍സ്കൂളില്‍ നടന്ന ഓണാഘോഷം.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ ഓണാഘോഷ പരിപാടി പ്രശസ്ത മിമിക്രി കലാകാരനായ പ്രദീപ് പൂലാനി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ റെക്ടറൂം മാനേജറുമായ ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, ഫാ. ഷിനോ കളപ്പുരയ്ക്കല്‍, ഫാ. ജിനോ കുഴിത്തൊട്ടിയില്‍, സിസ്റ്റര്‍ ഓമന വിപി, അഡ്വ. ഹോബി ജോളി (പിടിഎ പ്രസിഡന്റ്), സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ലിജി ജോസ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രേഖമോള് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ് ബോയ് ആരോണ്‍ ജോജു നന്ദി പറഞ്ഞു.