പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി

ഇരിങ്ങാലക്കുട റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച പാലരുവി എക്സ്പ്രസിന് സ്വീകരണം നല്കുന്നു.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച പാലരൂവി എക്സ്പ്രസിന് സ്വീകരണം നല്കി. പാസഞ്ചേഴ്സ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ്, വൈസ് പ്രസിഡന്റ് വിപിന്‍ പാറമേക്കാട്ടില്‍, ജോഷ്വാ ജോസ്, ടോണി റാഫേല്‍, ബിജു പനങ്കൂടന്‍, ഹരിപ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബൊക്കെ നല്കി സ്വീകരിച്ചു. സ്റ്റേഷന് മാസ്റ്റര്‍ രാജേഷ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച പാലരുവി എക്സ്പ്രസിന് റെയില്‍വേ സ്റ്റേഷന് വികസനസമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.എഫ്. ജോസ്, വൈസ് പ്രസിഡന്റ് സോമന് ശാരദാലയം എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. വികസന സമിതി പ്രവര്‍ത്തകര്‍ പ്ലാറ്റഫോമില്‍ പലരുവിക്കു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു പ്രകടനം നടത്തി. കെ.കെ. ബാബു, ആന്റോ പുന്നേലി, പോള്‍സണ്‍ പുന്നേലി, ഡേവിസ് ഇടപ്പിള്ളി, ബിജു കൊടിയന്‍, ജോസ് കുഴിവെലീ, ഡേവിസ് കണ്ണം കുന്നി, റസാക്ക്, കുമാരന് കൊട്ടാരത്തില്‍, ബാബു റാഫല്‍, ജോര്‍ജ് പുളിയാനി, ജോയ് പുളിയാനി, ജോയ് മാളിയാക്കല്‍, കെ.പി. വിന്‍സെന്റ്, പി.എല്‍. ജോസ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.